10.11.08

ചിരി .....??!!

കാര്‍മുകില്‍ ചന്ദ്രനെ മൂടുമാ നേരത്തീ
രാവിന്റെ വേദന കാണുമോ നീ
അസ്തമിച്ചീടുമാ അര്‍ക്കന്റെ വേദന കാണില്ലേ
ലോകമേ നീ ഇനിയും ......................
ഒരു നേര്‍ത്ത തെന്നലില്‍ ഇലകള്‍ പരസ്പ്പരം
കൈമാറും നോവുകള്‍ കേള്‍ക്കുമോ നീ
ഇരമ്പലായ് തീരത്ത് ഗര്‍ജിച്ചടുക്കുന്ന
തിരയുടെ നൊമ്പരം ശ്രവിക്കില്ലെയോ........................
ഇലകള്‍ കോഴിക്കുമാ നേരത്ത് വൃക്ഷങ്ങള്‍
നുകരുമാ വേര്പാടറിയുമോ നീ
ഇതളുകള്‍ കൊഴിയവേ മലരിന്റെ വേദന
അറിയുവാന്‍ കഴിയുമോ എന്നെങ്ങിലും ..............
ആയിരം താരകള്‍ വെന്മയോടെന്നെന്നും
ആകാശവീഥിയില്‍ നിന്നീടവേ
ഓരത്ത് നില്‍ക്കുവാന്‍ ആരാരുമില്ലാതെ
കരയുന്ന മനതാര് കാണുമോ നീ ..............
വെട്ടി നശിപ്പിക്കും കാടിന്റെ ശാപത്തില്‍
ലോകം നശിക്കുമെന്നോര്‍ക്കുമോ നീ
ചിറകറ്റു വീഴവെ പ്രാവിന്റെ കുറുകലില്‍
വംശം നശിക്കുമെന്നോര്‍ക്കയെന്നും .............
അറിയില്ല ആരാരും കേള്‍കയില്ലരാരും
ഉള്ളിലോതുക്കുമാ വേദനകള്‍
കാണുകയില്ലരും കണ്ടാലലിയുവാന്‍
കഴിയില്ല ആര്‍ക്കാര്‍ക്കും  യുഗത്തില്‍........
കാണുക നീയീ പകലിന്റെ ആനന്ദം
സുര്യനെ കാണുമാ നേരത്തെന്നും
ദര്‍ശിക്കയെന്നെന്നും ചന്ദ്രന്റെ പുഞ്ചിരി
നിലാവായ് നിശയില്‍ ഒഴുകീടവേ ..............
ഒരു ദലം വിരിയവേ പൂവിന്റെ ഹര്‍ഷമതെന്നും നീ
അറിയുക പുളകമായി
അണയട്ടെ നിന്നിലാ സ്നേഹത്തിന്‍ പുഞ്ചിരി
മന്ദമായ് വീശുന്ന കാറ്റിനൊപ്പം .........
 നേരം കാണും നീ ലോകത്തിന്‍ വേദന
നിമിനേരം കാണുമാ ചിരിയിലൂടെ
ഒരു ചെറു പുഞ്ചിരി മറയ്ക്കുമാ വേദന
കാണാന്‍ കഴിയം പിന്നെന്നുമെന്നും .....................
ഒരു നാണയത്തിന്റെ മറുപുറം പോലെയി
നൊമ്പരം കാണുക ഹാസമോടെ
വിധിയുടെ കല്ലചിരിയിലോളിപ്പിക്കും
വേദന കാണുക ലോകമേ നീ .......................

 

6 comments:

ധൂമകേതു said...

http://www.keralainside.net/blogs/ല്‍ ബ്ളോഗ്‌ ലിസ്റ്റ്‌ ചെയ്യുക. പിന്നെ Blog Settings ല്‍ Comments --> Comments Notification Email ല്‍ marumozhikal@gmail.com എന്നു കൊടുക്കുക, അപ്പോള്‍ കൂടുതല്‍ പേര്‍ ബ്ളോഗിനെപ്പറ്റി അറിയുകയും വായിക്കുകയും ചെയ്യും. എല്ലാവിധ ആശംസകളും...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കാണുക നീയീ പകലിന്റെ ആനന്ദം

കൊള്ളാംട്ടോ. ജീവിതത്തിന്റെ രണ്ടറ്റവും
കൂട്ടിച്ചേര്‍ക്കാന്‍ ശ്രമം നടത്താന്‍ എന്തൊക്കെ അനുഭവിക്കണം അല്ലെ.

CVB said...

kollatto...........

joice samuel said...

വളരെയേറെ ഇഷ്ടമായി ട്ടോ....
കു‌ടുതല്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു.....
സസ്നേഹം,
ജോയിസ്..!!

Political Dinosaur said...

good

Unknown said...

chechiii.....fantastic........