10.11.08

ചിത


മറന്നുവോ ഓളവും തീരവും താണ്ടിയ,

ഉണ്ണിതന്‍ ചേതനയറ്റ ദേഹം ;

ഗര്‍ജ്ജിച്ചു തീരത്തണഞ്ഞ നീ എന്‍ കുഞ്ഞു-

പൂവിന്റെ ഇതളുകള്‍ ചീന്തിയെന്തേ?

കുഞ്ഞരിപ്പല്ലുകള്‍ കാട്ടിയെന്‍ മുത്തിന്റെ,

കൊഞ്ചലെന്‍ കാതില്‍ കേള്‍ക്കുന്ന നേരം ;

മനസ്സില്‍ കുറിച്ചിട്ട സ്നേഹവും കരുതലും

ഒരു കുഞ്ഞു സ്വപ്നമായ് മാഞ്ഞുപോകെ

ശാഠ്യം പിടിച്ചു നീ കൊണ്ടുപോയെന്‍ കുഞ്ഞിന്‍

നനവാര്‍ന്ന ശബ്ദം അകലെയെങ്ങോ

പോയ്മറഞ്ഞീടവെ സൂര്യന്റെ കിരണവും

ഒളിമങ്ങിയെങ്ങൊ മറഞ്ഞു നില്ക്കെ

ഒരു കൊച്ചു പ്രാവിനെ പോലവള്‍ കേണിതാ

കുറുകുന്നു ശബ്ദം നിലച്ചീടവേ

ഇനിയും വരാതുള്ളാ ഉണ്ണിതന്‍ നിനവിലാ

അമ്മ തന്‍ ശ്വസം എരിഞ്ഞ നേരം

ഒന്നുമറിയാതെ വീണ്ടുമാ ഓളങ്ങള്‍

ചുറ്റിത്തിരിഞ്ഞങ്ങു വന്ന നേരം

കൂട്ടിന്നു കാറ്റിന്‍ സുഗന്ധവും വന്നിതോ

എരിഞ്ഞങ്ങടങ്ങുമാ ചിതയിലേക്കോ

പൊയ്മറഞ്ഞീടവേ തിരയുടെ ഗദ്ഗദം

ഇരമ്പലയ് മുഴങ്ങിയാ ദെശമാകെ

കേട്ടുവൊ സ്നേഹത്തിന്‍ ആഴമളക്കുമാറു

ച്ചത്തില്‍ മൂക സാക്ഷിയായി

2 comments:

ധൂമകേതു said...

ബ്ളോഗിന്‍റെ ലോകത്തേക്കു സ്വാഗതം കൂട്ടുകാരീ... കവിതകള്‍ രണ്ടും ഇഷ്ടപ്പെട്ടു. തുടര്‍ന്നും എഴുതുക. 'ചിത' മനസ്സില്‍ അല്‍പം നൊമ്പരമുണര്‍ത്തി. ആശംസകള്‍...

joice samuel said...

ഇഷ്ടപ്പെട്ടു....
ഒത്തിരി ഇഷ്ടപ്പെട്ടു....
ഭാവുകങ്ങള്‍...!!
സസ്നേഹം,
ജോയിസ്..!!