10.11.08

ചിരി .....??!!

കാര്‍മുകില്‍ ചന്ദ്രനെ മൂടുമാ നേരത്തീ
രാവിന്റെ വേദന കാണുമോ നീ
അസ്തമിച്ചീടുമാ അര്‍ക്കന്റെ വേദന കാണില്ലേ
ലോകമേ നീ ഇനിയും ......................
ഒരു നേര്‍ത്ത തെന്നലില്‍ ഇലകള്‍ പരസ്പ്പരം
കൈമാറും നോവുകള്‍ കേള്‍ക്കുമോ നീ
ഇരമ്പലായ് തീരത്ത് ഗര്‍ജിച്ചടുക്കുന്ന
തിരയുടെ നൊമ്പരം ശ്രവിക്കില്ലെയോ........................
ഇലകള്‍ കോഴിക്കുമാ നേരത്ത് വൃക്ഷങ്ങള്‍
നുകരുമാ വേര്പാടറിയുമോ നീ
ഇതളുകള്‍ കൊഴിയവേ മലരിന്റെ വേദന
അറിയുവാന്‍ കഴിയുമോ എന്നെങ്ങിലും ..............
ആയിരം താരകള്‍ വെന്മയോടെന്നെന്നും
ആകാശവീഥിയില്‍ നിന്നീടവേ
ഓരത്ത് നില്‍ക്കുവാന്‍ ആരാരുമില്ലാതെ
കരയുന്ന മനതാര് കാണുമോ നീ ..............
വെട്ടി നശിപ്പിക്കും കാടിന്റെ ശാപത്തില്‍
ലോകം നശിക്കുമെന്നോര്‍ക്കുമോ നീ
ചിറകറ്റു വീഴവെ പ്രാവിന്റെ കുറുകലില്‍
വംശം നശിക്കുമെന്നോര്‍ക്കയെന്നും .............
അറിയില്ല ആരാരും കേള്‍കയില്ലരാരും
ഉള്ളിലോതുക്കുമാ വേദനകള്‍
കാണുകയില്ലരും കണ്ടാലലിയുവാന്‍
കഴിയില്ല ആര്‍ക്കാര്‍ക്കും  യുഗത്തില്‍........
കാണുക നീയീ പകലിന്റെ ആനന്ദം
സുര്യനെ കാണുമാ നേരത്തെന്നും
ദര്‍ശിക്കയെന്നെന്നും ചന്ദ്രന്റെ പുഞ്ചിരി
നിലാവായ് നിശയില്‍ ഒഴുകീടവേ ..............
ഒരു ദലം വിരിയവേ പൂവിന്റെ ഹര്‍ഷമതെന്നും നീ
അറിയുക പുളകമായി
അണയട്ടെ നിന്നിലാ സ്നേഹത്തിന്‍ പുഞ്ചിരി
മന്ദമായ് വീശുന്ന കാറ്റിനൊപ്പം .........
 നേരം കാണും നീ ലോകത്തിന്‍ വേദന
നിമിനേരം കാണുമാ ചിരിയിലൂടെ
ഒരു ചെറു പുഞ്ചിരി മറയ്ക്കുമാ വേദന
കാണാന്‍ കഴിയം പിന്നെന്നുമെന്നും .....................
ഒരു നാണയത്തിന്റെ മറുപുറം പോലെയി
നൊമ്പരം കാണുക ഹാസമോടെ
വിധിയുടെ കല്ലചിരിയിലോളിപ്പിക്കും
വേദന കാണുക ലോകമേ നീ .......................

 

ചിത


മറന്നുവോ ഓളവും തീരവും താണ്ടിയ,

ഉണ്ണിതന്‍ ചേതനയറ്റ ദേഹം ;

ഗര്‍ജ്ജിച്ചു തീരത്തണഞ്ഞ നീ എന്‍ കുഞ്ഞു-

പൂവിന്റെ ഇതളുകള്‍ ചീന്തിയെന്തേ?

കുഞ്ഞരിപ്പല്ലുകള്‍ കാട്ടിയെന്‍ മുത്തിന്റെ,

കൊഞ്ചലെന്‍ കാതില്‍ കേള്‍ക്കുന്ന നേരം ;

മനസ്സില്‍ കുറിച്ചിട്ട സ്നേഹവും കരുതലും

ഒരു കുഞ്ഞു സ്വപ്നമായ് മാഞ്ഞുപോകെ

ശാഠ്യം പിടിച്ചു നീ കൊണ്ടുപോയെന്‍ കുഞ്ഞിന്‍

നനവാര്‍ന്ന ശബ്ദം അകലെയെങ്ങോ

പോയ്മറഞ്ഞീടവെ സൂര്യന്റെ കിരണവും

ഒളിമങ്ങിയെങ്ങൊ മറഞ്ഞു നില്ക്കെ

ഒരു കൊച്ചു പ്രാവിനെ പോലവള്‍ കേണിതാ

കുറുകുന്നു ശബ്ദം നിലച്ചീടവേ

ഇനിയും വരാതുള്ളാ ഉണ്ണിതന്‍ നിനവിലാ

അമ്മ തന്‍ ശ്വസം എരിഞ്ഞ നേരം

ഒന്നുമറിയാതെ വീണ്ടുമാ ഓളങ്ങള്‍

ചുറ്റിത്തിരിഞ്ഞങ്ങു വന്ന നേരം

കൂട്ടിന്നു കാറ്റിന്‍ സുഗന്ധവും വന്നിതോ

എരിഞ്ഞങ്ങടങ്ങുമാ ചിതയിലേക്കോ

പൊയ്മറഞ്ഞീടവേ തിരയുടെ ഗദ്ഗദം

ഇരമ്പലയ് മുഴങ്ങിയാ ദെശമാകെ

കേട്ടുവൊ സ്നേഹത്തിന്‍ ആഴമളക്കുമാറു

ച്ചത്തില്‍ മൂക സാക്ഷിയായി