20.12.08

ആദ്യ പുഞ്ചിരി

 സൂര്യനിന്‍ പ്രഭയാല്‍ നീ എന്നിലണഞ്ഞിട്ടും 

കിരണങ്ങള്‍ നീയെന്നു എന്തേ അറിഞ്ഞില്ലാ

രാവില്‍ കരുതുവാന്‍ നിലാവായ് വിഹരിച്ചു 

നുകര്‍ന്നു ഞാന്‍ വാത്സല്ല്യംനീയെന്നറിയാതെ

ഒരു കൊച്ചു കാറ്റായ് നെറുകയില്‍ സ്പര്‍ശിച്ചു

എങ്ങോ മറഞ്ഞു കുളിരേകവേ

സ്നേഹത്തിന്‍ മന്ത്രങ്ങള്‍ എന്‍ കാതില്‍ മന്ത്രിച്ചു

എന്തേ ഞാന്‍ കേട്ടില്ല ;ഏറ്റം നഷ്ട്ടം...

പേമാരി പെയ്യവേ ആരുമറിയാതെ

വര്‍ഷം നനഞ്ഞു ഞാന്‍ മിഴിനീരു വാര്‍ക്കവേ

അറിഞ്ഞില്ല നീയെന്റെ കണ്ണീര്‍ക്കണങ്ങളേ

നിന്നില്‍ അലിയിച്ചു ഒഴുകിയെന്നു ...

ഇന്നു ഞാന്‍ മരണത്തിന്‍ നിഴലില്‍ കിടക്കവേ

എത്തി നീ മിന്നാമിനുങ്ങിന്റെ  വെട്ടമായ് 

കണ്ടു ഞാന്‍ സ്നേഹത്തിന്‍ വലയമാ-

കുഞ്ഞു പ്രകാശമെന്‍ മേനിയില്‍പതിച്ചീടവേ..

സ്നേഹത്തിന്‍ തോഴനാം ഈശ്വരാ നിന്നെ ഞാന്‍ 

കണ്ടില്ലറിഞ്ഞില്ലെന്‍ യാത്രയില്‍ ഒരിക്കലും 

എങ്ങിലും ആസന്നമായോരു മരണത്തില്‍ 

കാണുന്നു നിന്നെ ഞാന്‍ നിമിഷം തോറും ....

ജാലകച്ചില്ലിലൂടെന്‍ മേലേ വീഴുന്ന 

രശ്മിയില്‍ കണ്ടു സ്നേഹശ്ലേഷണം 

ചന്ദ്രനിന്‍  ഒളിയില്‍ നീ എന്നേ കരുതവേ

അറിഞ്ഞു എന്‍ വീഥിയോ ദീപ്തമായി ...

തെന്നലായ് എന്നെ തലോടവെ ഞാനിന്നു

കേള്‍ക്കുന്നുസ്നേഹത്തിന്‍ മന്ദ്രങ്ങള്‍ പലവട്ടം 

മഴയത്തു അറിയുന്നു എത്രയോ ജന്മമായ് 

നീയെന്നെ സൂക്ഷിപ്പു നിന്‍ കൈകളില്‍....

ഇപ്പോളെന്‍ കണ്മുന്‍പില്‍ എത്തുന്നതെന്തും ഞാന്‍ 

അറിയുന്നു  മനസ്സാലെ തൊട്ടിടുന്നു 

അറിയാതെ പോയ  ഈശ്വര  ചൈതന്യം 

കാണുന്നു ഇന്നേരം ഏവരിലും ..

മന്ദഹസിക്കുവാന്‍ കഴിയാതെ പോയെന്റെ

ഇന്നലകള്‍ ഇന്നു ചിരിചീടുന്നു

അട്ടഹാസത്തോടെ എത്തുമാ മരണത്തെ

നോക്കി എന്‍ ഇന്നോ ചിരിചീടുന്നു....

ചില്ലിട്ടു സൂക്ഷിച്ച എന്‍ ചെറു പുഞ്ചിരി

ചില്ലങ്ങുടച്ചെനനില്‍ വന്ന നേരം 

എന്നിലേക്കെത്തുമാ മരണത്തെ നോക്കി ഞാന്‍ 

......ആദ്യമായ് പുഞ്ചിരി തൂകിടട്ടേ.......

7 comments:

ധൂമകേതു said...

ലിഡാ, ആദ്യ പുഞ്ചിരി ഇഷ്ട്മായി... നല്ല വരികള്‍... തുടര്‍ന്നും എഴുതുക.

http://www.keralainside.net/blogs/,
http://kuruvi.thani-malayalam.info/malayalam/work/category/category.htm,

http://www.chintha.com/malayalam/blogroll.php ഇവയില്‍ ബ്ളോഗ്‌ ലിസ്റ്റ്‌ ചെയ്യുക.

കൂടുതല്‍ ആളുകല്‍ ബ്ളോഗിനെപ്പറ്റി അറിയാന്‍ അതു സഹായിക്കും.

Rathish said...

Nice poems

Muneer mohammed said...

good .do more

Rathish said...

Have You ever published ny of ur poems?th

LIDA GEORGE said...

thank you ...........

Lijo said...

Hi Lida, Good work, I liked it very much.
All the best.

Lijo

sanil arthunkal said...

"ആദ്യ പുഞ്ചിരി" Really very nice :)
Keep writing:)